സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ
കൊരട്ടി: വൈഗൈ ത്രെഡ്സ് മാനേജ്മെന്റ് ഏകപക്ഷീയമായി അടച്ചുപൂട്ടിയ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തൊഴില്‍ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സ്ഥാപനം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. 24 വര്‍ഷമായി കമ്പനിയില്‍ വേതന പരിഷ്കരണം നടന്നിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലിചെയ്യുന്ന ഇരുന്നൂറിലധികം തൊഴിലാളികള്‍ ഇന്ന് പട്ടിണിയിലാണ്. വൈഗൈ ത്രെഡ്സ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സി മധുസൂദനന് അധ്യക്ഷത വഹിച്ചു. എ കെ ചന്ദ്രന്, അഡ്വ. കെ [...]













